ദുബായ് എയര്‍ ഷോ വീണ്ടും എത്തുന്നു. നവംബര്‍ 14 മുതല്‍ 18 വരെയാണ്​ എയര്‍ഷോ അരങ്ങേറുന്നത്​. കോവിഡ്​ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ​ സന്ദര്‍ശകര്‍ക്ക്​ അനുമതി. ആയിരക്കണക്കിന്​ സന്ദര്‍ശകരും പ്രദര്‍ശകരും വിമാന നിര്‍മാതാക്കളും ശാസ്​ത്രജ്ഞരും എയര്‍ലൈന്‍ ഉടമകളും വിതരണക്കാരും വ്യവസായികളും സൈനി​ക ഉദ്യോഗസ്​ഥരും ഭാഗമാകും.

എന്നാല്‍, എത്രപേര്‍ക്കാണ്​ മേളയിലേക്ക്​ പ്രവേശനം അനുവദിക്കുകയെന്ന്​ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വാക്​സിനെടുത്തവര്‍ക്ക്​ മാത്രമായിരിക്കുമോ പ്രവേശനമെന്നും അറിയിച്ചിട്ടില്ല.ഗ്രശേഷിയുള്ള പോര്‍വിമാനങ്ങളും ആഡംബര വിമാനങ്ങളും ഹെലികോപ്​ടറുകളും സൈനികവിമാനങ്ങളും ഉണ്ടാവും.നൂറോളം രാജ്യങ്ങള്‍ പങ്കാളിത്തം അറിയിക്കും. ആളില്ലാ വിമാനങ്ങള്‍, ചരക്കുവിമാനം, സാ​ങ്കേതികവിദ്യകള്‍ എന്നിവ പ്രദര്‍ശനത്തിനെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here