വരുന്ന 10 ദിവസത്തേക്ക് ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ വൻതിരക്ക് ഉണ്ടാകുമെന്ന് അധികൃതർ. ഒക്​ടോബർ 21 മുതൽ 30 വരെ 21 ലക്ഷം യാത്രികരാണ്​ വിമാനത്താവളത്തിൽ എത്തുന്നത്.

അതായത് ദിവസവും ശരാശരി 2.15 ലക്ഷം പേർ എത്തുമെന്നാണ് കരുതുന്നത്. യു.എ.ഇയിലേക്ക്​ എത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുന്നതും യു.എ.ഇയി​ലെ അമേരിക്കൻ, ബ്രിട്ടീഷ്​ കരിക്കുല്ലം സ്കൂളുകൾക്ക്​ മിഡ്​ ടേം അവധി തുടങ്ങുന്നതും തിരക്ക് കൂടാൻ കാരണമായി.ഈ സാഹചര്യത്തിൽ വിമാനത്താവളത്തിൽ എത്തുന്നവർ കഴിവതും തിരക്കിൽപെടാതെ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

തിരക്ക്​ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

വിമാനത്താവളത്തിലേക്ക്​ പുറപ്പെടുന്നതിന്​ മുൻപേ രേഖകളെല്ലാ​മുണ്ടെന്ന്​ ഉറപ്പാക്കുക
യാത്ര സംബന്ധമായ മുന്നറിയിപ്പുകൾ കൃത്യ സമയത്ത്​ ശ്രദ്ധിക്കുക

12 വയസിന്​ മുകളിലുള്ളവർ സ്മാർട്ട്​ ഗേറ്റ്​ സംവിധാനം ഉപയോഗിക്കുക
ടെർമിനൽ-1 യാത്രക്കാർ നിർബന്ധമായും മൂന്ന്​ മണിക്കൂർ മുൻപ്​ എത്തണം
കഴിവതും ഓൺലൈൻ ചെക്ക്​ ഇൻ സംവിധാനം പ്രയോജനപ്പെടുത്തണം
ടെർമിനിൽ മൂന്നിൽ എമിറേറ്റ്​സ് എയർലെൻസിന്‍റെ സെൽഫ്​ ചെക്ക്​ ഇൻ സംവിധാനം ഉപയോഗിക്കുക
ബാഗേജിന്‍റെ ഭാരം നിശ്​ചിത അളവിലും കൂടിയിട്ടില്ലെന്ന്​ ഉറപ്പാക്കുക.

ട്രാഫിക്​ കുരുക്ക്​ ഒഴിവാക്കാൻ ദുബൈ മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തുക
ടെർമിനൽ 3ന്‍റെ ആഗമന മേഖലയിലേക്ക്​ പൊതുഗതാഗത വാഹനങ്ങൾക്കും അധികൃതരുടെ വാഹനങ്ങൾക്കും മാത്രമായിരിക്കും പ്രവേശനം.

LEAVE A REPLY

Please enter your comment!
Please enter your name here