ദുബൈ എയര്‍ ഷോ വീണ്ടും എത്തുന്നു. നവംബര്‍ 14 മുതല്‍ 18 വരെയാണ്​ ലോകത്തിലെ ഏറ്റവും വലിയ എയറോസ്​പേസ്​ എക്​സിബിഷനായ എയര്‍ഷോ അരങ്ങേറുന്നത്​.കോടിക്കണക്കിന്​ ദിര്‍ഹമിന്റെ വ്യാപാര ഇടപാടുകള്‍ നടക്കുന്ന എയര്‍ഷോയില്‍ ഇക്കുറി 1200 സ്​ഥാപനങ്ങള്‍ പ്രദര്‍ശനവുമായെത്തും.

ആളില്ലാവിമാനങ്ങള്‍, യാത്രാചരക്കുവിമാനങ്ങള്‍, വിമാനത്താവളങ്ങളിലെ സംവിധാനങ്ങള്‍, വ്യോമനിരീക്ഷണ സാങ്കേതിക വിദ്യകള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്രവിവരങ്ങള്‍ ലഭ്യമാക്കുന്ന പഠനഗവേഷണമേള കൂടിയാണിത്. ശില്‍പശാലകള്‍, ക്ലാസുകള്‍ എന്നിവയും ഇതോടൊപ്പം ഉണ്ടാകും.ഇത് കൂടുതല്‍ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കും. കൂടാതെ ദുബായ് വിമാനത്താവളം പൂര്‍ണപ്രവര്‍ത്തന സന്നദ്ധതയിലേക്കും നീങ്ങുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here