കോവിഡ്​ മുൻകരുതൽ നിർദേശം ലംഘിച്ച്​ പ്രവർത്തിച്ച സ്​ഥാപനത്തിന്​ ദുബൈ ഇക്കോണമി അധികൃതർ 50,000 ദിർഹം പിഴയിട്ടു. സ്​ഥാപനം അടപ്പിച്ചതായും അധികൃതർ വ്യക്​തമാക്കി. ദുബൈ നഗരത്തിലെ ഡിപാർട്ട്​മെൻറ്​ സ്​റ്റോറിനെതിരെയാണ്​ നടപടി.

ഡിസ്​കൗണ്ട്​ വിൽപന നടത്തിയ സ്​ഥാപനത്തിൽ സാമൂഹിക അകലം പാലിച്ചില്ലെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്നും ചൂണ്ടിക്കാണിച്ചാണ്​ നടപടി. നിർദേശങ്ങൾ പാലിക്കാത്ത സ്​ഥാപനങ്ങൾക്കെതിരെ നടപടി തുടരുമെന്ന്​ അധികൃതർ അറിയിച്ചു. നിയമ ലംഘനം കണ്ടെത്തിയാൽ ദുബായ് കൺസ്യൂമർ ആപ്​​ വഴിയോ 600545555 എന്ന നമ്പർ വഴിയോ consumerrights.ae വെബ്​സൈറ്റ്​ വഴിയോ വിവരം അറിയിക്കണമെന്ന്​ അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here