2022ഓടെ ദുബൈയിലെ സാമ്ബത്തിക രംഗത്ത്​ 3.4 ശതമാനം വളര്‍ച്ച ഉണ്ടാകും.​ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ്​ ഹംദാന്‍ ബിന്‍ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂമാണ്​ ഇക്കാര്യം അറിയിച്ചത്​. മഹാമാരിയെ ദുബൈ വിജയകരമായി മറികടന്നതായും അദ്ദേഹം ട്വിറ്ററില്‍ വ്യക്​തമാക്കി​.

ദുബൈ സമ്ബദ്​ വ്യവസ്​ഥ ഈ വര്‍ഷം 3.1 ശതമാനവും അടുത്തവര്‍ഷം 3.4 ശതമാനവുമായി ഉയരും. വ്യക്​തമായ ലക്ഷ്യങ്ങള്‍, അതിവേഗത്തിലുള്ള നടപടികള്‍, നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനും പ്രതിഭകളെ ആകര്‍ഷിക്കുന്നതിനുമുള്ള നടപടികള്‍, ക്രിയാത്​മകമായ ആശയങ്ങള്‍ എന്നിവയെല്ലാം വികസന യാത്രയിലെ പ്രധാന ഘടകങ്ങളാണ്​. ആഗോള സാമ്ബത്തിക തലസ്​ഥാനമെന്ന ദുബൈയുടെ പദവി ഊട്ടിയുറപ്പിക്കുന്നതാണ്​ ഇവയെല്ലാം എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here