യു.എ.ഇ.യിലെ ശുദ്ധജലലഭ്യത ഉറപ്പുവരുത്തുന്നതിനും സുസ്ഥിരത കൈവരിക്കുന്നതിനുമായി മൂന്ന്‌ പുതിയ ശുദ്ധീകരണശാലകള്‍ സ്ഥാപിക്കുന്നു . അബുദാബി, ദുബായ്, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലായി സ്ഥാപിക്കുന്ന ശാലകളില്‍നിന്ന് പ്രതിദിനം 420 മില്യണ്‍ ഇംപീരിയല്‍ ഗ്യാലന്‍ ജലം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ദുബായില്‍ നടന്ന അഞ്ചാമത് അറബ് വാട്ടര്‍ ഫോറത്തിലാണ് പുതിയ പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചത്. 2023-ല്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കുമ്ബോള്‍ അറബ് മേഖലയില്‍ ഏറ്റവും അധികം ശുദ്ധജല ലഭ്യതയുള്ള രാജ്യമായി യു.എ.ഇ. മാറും. ഭാവിയിലെ ശുദ്ധജലദൗര്‍ലഭ്യം കണക്കിലെടുത്താണ് പുതിയ ശാലകള്‍ സ്ഥാപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here