ലോക മഹാമേളയായ എക്സ്‌പോ-2020 ദുബായ് വില്ലേജിലെ ഇന്ത്യൻ പവിലിയനിൽ ഇതുവരെ എത്തിയത് അഞ്ച് ലക്ഷത്തിലേറെ സന്ദർശകർ. ഇന്ത്യൻ വാണിജ്യ, വ്യവസായവകുപ്പ് മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഇന്ത്യയുടെ പങ്കാളിത്തം, ആത്മാഭിമാനം, ജനത എന്നിവയുടെ പ്രതിഫലനമാണ് പവിലിയൻ. ലോകനന്മയ്ക്കായുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നമ്മുടെ രാജ്യം പ്രകടമാക്കുന്ന ശേഷിയുടെ ഉത്തമ ഉദാഹരണമായി തലയുയർത്തി നിൽക്കുകയാണ് ഇന്ത്യാ പവിലിയൻ എന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപ മേഖലയിൽ ഇന്ത്യ ഉയർത്തുന്ന സാധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ എക്സ്‌പോ വില്ലേജിലെ ഇന്ത്യാ പവിലിയൻ വലിയ പങ്കാണ് വഹിക്കുന്നതെന്ന് യു.എ.ഇ.യിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ അറിയിച്ചു.

സ്പെയിൻ പവിലിയൻ കണ്ടത് അഞ്ച് ലക്ഷം പേർ

എക്സ്‌പോ-2020 വില്ലേജിലെ സ്പെയിൻ പവിലിയനിൽ എത്തിയ സന്ദർശകരുടെ എണ്ണം അഞ്ച് ലക്ഷത്തിലെത്തി. ‘ഇന്റലിജൻസ് ഫോർ ലൈഫ്’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പവിലിയൻ.

ശാസ്ത്രം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, കല എന്നീ മേഖലകളിലെ സുസ്ഥിര പദ്ധതികൾക്ക് ചുറ്റും ആളുകളെ ഒന്നിച്ചുകൊണ്ടുവരാനാണ് പവിലിയൻ ലക്ഷ്യമിടുന്നത്. ഇതുവരെ 33,976 കുട്ടികൾ സ്പെയിൻ പവിലിയൻ സന്ദർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here