ജനുവരി മുതൽ ദുബായിലെ 10 സ്ഥലങ്ങളിൽ ഇലക്ട്രിക്ക് സ്കൂട്ടർ ഓടിക്കാം. ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യമറിയിച്ചത്. 10 ഇടങ്ങളിലാണ് ഇ–സ്കൂട്ടറുകൾക്ക് അനുമതി നൽകുന്നത്. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബ്ലുവാർഡ്, ജുമൈറ ലേക്ക്സ് ടവേഴ്സ്, ദുബായ് ഇന്റർനെന്റ് സിറ്റി, അൽ റിഗ്ഗാ, 2ഡിസംബർ സ്ട്രീറ്റ് (പ്രത്യേക അനുമതി നൽകിയ സ്ഥലങ്ങളിൽ മാത്രം), പാം ജുമൈറ, സിറ്റി വാക്ക്, അൽ ഖ്വാസിസ് ഏരിയയിലെ സുരക്ഷിത റോഡുകൾ, അൽ മൻഖൂൽ, അൽ കരാമ എന്നിവയ്ക്ക് പുറമേ അൽ സലാം, അൽ ഖ്വർദ, മെയ്ദാൻ എന്നിവിടങ്ങളിലെ സൈക്കിൾ ട്രാക്കുകൾ ഒഴികെയുള്ള സ്ഥലങ്ങളിലെ സൈക്കിൾ ട്രാക്കുകൾ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഇ സ്കൂട്ടറുകൾക്ക് അനുമതി നൽകുന്നത്. നിരവധി ആളുകൾ താമസിക്കുന്ന സ്ഥലം, മെട്രോ സ്റ്റേഷനുകളും മറ്റു പൊതുഗതാഗത സൗകര്യങ്ങളും ഉള്ള സ്ഥലം, പ്രത്യേക വികസന പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് ഈ പത്തു പ്രദേശങ്ങൾ തിരഞ്ഞെടുത്തതെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here