കോവിഡ് -19 ആഘാതം മറികടക്കാൻ പ്രാദേശിക സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനായി ദുബായ് ഫ്രീ സോണുകൾ ആറുമാസം വരെ വാടക നീട്ടിവെക്കുന്നതായി പ്രഖ്യാപിച്ചു.

യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് ഈ പ്രഖ്യാപനം

6 മാസം വരെ വാടക നൽകുന്നത് മാറ്റിവെക്കാനും , എളുപ്പമുള്ള തവണകളിലൂടെ പേയ്‌മെന്റുകൾ സുഗമമാക്കുക, നിരവധി ഇൻഷുറൻസ് തുകകൾ മടക്കിനൽകുക, കമ്പനികൾക്കും വ്യക്തികൾക്കുമുള്ള പിഴകൾ റദ്ദാക്കുക, സ്വതന്ത്ര മേഖലകളിലെ തൊഴിലാളികളെ സ്ഥിരമായി അല്ലെങ്കിൽ താൽക്കാലിക കരാറുകളിൽ നില നിർത്തുക

“സ്വതന്ത്ര മേഖലകളിലെ സാമ്പത്തിക വ്യവസ്ഥയെ തുടർച്ചയായി പിന്തുണയ്ക്കുന്നതിനും, ദുബായിയുടെ മുന്നേറ്റങ്ങൾക്ക് കൂടെ നിൽക്കുന്ന കമ്പനികൾക്ക്, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം കമ്പനികൾക്ക് ബിസിനസ്സ് തുടർച്ച ഉറപ്പുവരുത്തുന്നതിനും പ്രവർത്തിക്കുമെന്ന് ,” ദുബായ് ഫ്രീ സോൺസ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം പറഞ്ഞു”.

പ്രഖ്യാപിച്ച നടപടികൾ

  • 6 മാസത്തെ കാലയളവിലേക്ക് വാടക നീട്ടിവയ്ക്കൽ
  • എളുപ്പമുള്ള തവണകൾ വ്യവസ്ഥകൾ
  • ഇൻഷുറൻസ് തുകകളുടെ റീഫണ്ട്
  • സ്ഥാപനങ്ങൾ / വ്യക്തികൾക്കുള്ള പിഴ റദ്ദാക്കൽ
  • സ്വതന്ത്ര മേഖലകളിൽ തൊഴിലാളികളുടെ സുഖമമായ നീക്കങ്ങൾ

ഫ്രീ സോണിൽ പ്രവർത്തിക്കുന്ന പഴയതും പുതിയതുമായ സ്ഥാപനങ്ങൾക്കുള്ള ലൈസൻസ് രജിസ്ട്രേഷനും അഡ്മിനിസ്ട്രേഷൻ ചെലവുകൾക്കും കുറവു വരുത്തുമെന്ന് ഈ മാസം ആദ്യം ജെബൽ അലി ഫ്രീ സോൺ പ്രഖ്യാപിച്ചിരുന്നു. രജിസ്ട്രേഷൻ, ലൈസൻസിംഗ്, അഡ്മിനിസ്ട്രേറ്റീവ് അനുബന്ധ ചാർജുകൾ എന്നിവയ്ക്കായി ബിസിനസ്സുമായി ബന്ധപ്പെട്ട ഫീസ് 50-70 ശതമാനം കുറയ്ക്കുമെന്നും പ്രഖ്യാപനത്തിലുണ്ട് ജാഫ്‌സയിൽ പ്രവർത്തിക്കുന്ന 7,500 കമ്പനികൾക്കും നൂറുകണക്കിന് പുതിയ ബിസിനസുകൾക്കും ഈ തീരുമാനം ഗുണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here