3 മുതല്‍ 16 വയസു വരെയുള്ള കുട്ടികള്‍ക്കായി ഉമിനീര് അടിസ്ഥാനമാക്കിയുള്ള കോവിഡ് പരിശോധന നടത്താന്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി അനുമതി നല്കി. ദുബായില്‍ നിലവിലുള്ള പിസിആര്‍ ടെസ്റ്റിന് തുല്യമായ രീതിയാണ് ഉമിനീര് അടിസ്ഥാനമാക്കിയുള്ള പരിശോധനയ്ക്ക്.
24 മണിക്കൂറിനുള്ളില്‍ പരിശോധന ഫലം ലഭിക്കുകയും ചെയ്യും. മൂക്കില്‍ നിന്ന് സ്രവം ശേഖരിച്ചുള്ള പരിശോധന കുട്ടികളില്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉമിനീര് ശേഖരിച്ചു പരിശോധന നടത്താന്‍ അനുമതി നല്‍കിയത്.