ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക് പാസ്‌പോർട്ട് നിയന്ത്രണ സംവിധാനത്തിലുടെ യാത്രകാർക്ക് ഒൻപത് സെക്കൻഡിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ. എയർപോർട്ടിലെ ഡിപാർചർ, അറൈവൽ ഭാഗത്തുള്ള 122 സ്മാർട് ഗേറ്റുകളിൽ പുതിയ ബയോമെട്രിക് സംവിധാനം ലഭ്യമാക്കിയിട്ടുണ്ടെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് തലവൻ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.ദുബായിൽ നടക്കുന്ന എയർപോർട് ഷോയിലെ എയർപോർട്ട് സെക്യൂരിറ്റി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കണ്ണും മുഖവും ക്യാമറയിൽ കാണിച്ചു എമിഗ്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ സഹായിക്കുന്ന അത്യാധുനിക സംവിധാനമാണ് ഫാസ്ട്രാക്ക് ബയോമെട്രിക്.

Dubai immigration in under 9 seconds with new fast-track service

കോവിഡിന്റെ പശ്ചാത്തലത്തിൽ എവിടെയും സ്പർശിക്കാതെ നടപടികൾ പൂർത്തിയാകാൻ സഹായിക്കുന്ന ഇത്തരത്തിലുള്ള സംവിധാനത്തിലൂടെയുള്ള യാത്ര സഞ്ചാരികളുടെ ആത്മവിശ്വാസം വർധിക്കാൻ കാരണമായെന്ന് അൽമർറി പറഞ്ഞു. ദുബായ് എയർപോർട്ട് ടെർമിനൽ 3- ബിസിനസ് ക്ലാസ് യാത്രക്കാരുടെ ഭാഗത്ത്‌ ഫെബ്രുവരി 22നാണ് ഈ സംവിധാനം ഔദ്യോഗികമായി ആരംഭിച്ചത്.

കോവിഡ് മഹാമാരി ആഗോളതലത്തിൽ വ്യോമയാന ഗതാഗതത്തെ വളരെയധികം ബാധിച്ചു. ലോകമെമ്പാടുമുള്ള വിമാന ഗതാഗതം പൂർണമായും നിലച്ച സമയത്തും. വിദേശികളെ അവരുടെ സ്വദേശത്തേക്ക് എത്തിക്കാൻ യുഎഇ വിമാന സർവീസുകൾ നടത്തി. പകർച്ചവ്യാധി ആരംഭിച്ചതു മുതൽ, ജി‌ഡി‌ആർ‌എഫ്‌എ ദുബായ് അതിർത്തികൾ സുരക്ഷിതമാക്കാൻ ശ്രദ്ധിച്ചു. വൈറസിന്റെ വ്യാപനം നിയന്ത്രിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനുള്ള യു‌എഇയുടെ ശ്രമങ്ങളുടെ ഭാഗമായി ജീവനക്കാരുടെ ആരോഗ്യവും യാത്രക്കാരുടെ സുരക്ഷയും സംരക്ഷിക്കാൻ ഞങ്ങൾ നടപടികൾ സ്വീകരിച്ചു.

എക്സ്പോ 2020 യാത്രക്കാരെ വരവേൽക്കാൻ

എക്സ്പോ 2020ന് വേണ്ടിയുള്ള സന്ദർശകരെ സ്വീകരിക്കുന്ന തിരക്കിലാണ് ഇപ്പോൾ യുഎഇ, പ്രത്യേകിച്ച് ദുബായ്. എക്‌സ്‌പോയ്ക്ക് എത്തുന്ന സന്ദർശകർക്ക് എല്ലാം സുരക്ഷയും ഒരുക്കി അവരെ സ്വീകരിക്കാൻ ദുബായ് പൂർണ സജ്ജമാണെന്ന് ഉറപ്പുനൽകുന്നുവെന്ന് അൽ മർറി വ്യക്തമാക്കി. എക്സ്പോയിലെ രാജ്യാന്തര പങ്കാളികൾക്കും പ്രദർശകർക്കും വീസയും മറ്റു റെസിഡൻസി സേവനങ്ങളും നൽകാൻ ജിഡിആർഎഫ്എ ദുബായ് പ്രത്യേകം ശ്രദ്ധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here