യുഎഇയില്‍ യാത്രാ നടപടികള്‍ക്കും വാക്സിന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി അധികൃതര്‍. ഇക്കാര്യത്തിലുള്ള ആലോചനകള്‍ പുരോഗമിക്കുകയാണ്. യുഎഇയില്‍ ഇതുവരെ 1.22 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തു. 100 പേരില്‍ 124.31 ഡോസ് എന്ന തോതിലാണ് വാക്സിന്‍ നല്‍കിയത്. ഇത് ആഗോളതലത്തില്‍ തന്നെ ഉയര്‍ന്ന നിരക്കാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ പൊതുപരിപാടികളിലേക്കു കോവിഡ് വാക്സിന്‍ എടുത്തവര്‍ക്കു മാത്രമാണ് പ്രവേശനം. 48 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് ഫലം കാണിക്കുകയും വേണം. എല്ലാ കലാ സാംസ്‌കാരിക, കായിക പരിപാടികള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും ഇതു ബാധകമാണെന്ന് യുഎഇ ആരോഗ്യവിഭാഗം വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here