പായ് വഞ്ചികൾ മുതൽ ആഡംബര യോട്ടുകൾ വരെ അണിനിരക്കുന്ന ദുബായ് രാജ്യാന്തര ബോട്ട് ഷോയ്ക്ക് ദുബായ് ഹാർബർ ഒരുങ്ങി. കോവിഡ് നിയന്ത്രണം നീങ്ങിയതോടെ 54ൽ ഏറെ രാജ്യങ്ങളിൽ നിന്നുള്ള ജലയാന നിർമാതാക്കൾ, കപ്പലുടമകൾ, സാങ്കേതിക വിദഗ്ധർ എന്നിവരും ആയിരക്കണക്കിനു സന്ദർശകരുമെത്തും.

ദുബായ് വേൾഡ് ട്രേഡ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പുതിയ വേദിയായ ദുബായ് ഹാർബറിൽ 9 മുതൽ 13 വരെ നടക്കുന്ന മേളയിൽ 400ൽ ഏറെ ബോട്ടുകൾ, യോട്ടുകൾ, പായ് വഞ്ചികൾ തുടങ്ങിയവ പങ്കെടുക്കും. പ്രമുഖ കമ്പനികളുടെ ഏറ്റവും പുതിയ മോഡലുകൾ കാണാനും അവസരമുണ്ട്. യുഎഇയിൽ ജലഗതാഗത മേഖലയ്ക്കു പ്രാധാന്യം കൂടുന്നതിനാൽ ബോട്ട് ഷോയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here