ദുബായ് വാട്ടർ ഫ്രന്റ് മാർക്കറ്റിനു പിന്നാലെ മറ്റു അവശ്യ ഭക്ഷ്യ വിപണികളും പുനപ്രവർത്തനം ആരംഭിക്കും എന്ന് ദുബായ് ഇക്കോണമി അറിയിച്ചു. മത്സ്യം, മാംസം, പച്ചക്കറികൾ, പഴവർഗങ്ങൾ, ചോക്ലേറ്റ് , മധുരപലഹാരങ്ങൾ, നട്സ് എന്നിവയുടെ വ്യാപാരത്തോടൊപ്പം കോഫീ ചായ എന്നിവയുടെ വ്യാപാരവും പുനരാരംഭിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. കൂടാതെ ഭക്ഷ്യ മില്ലുകളും, റോസ്‌റ്ററുകളും തുറന്നു പ്രവർത്തിപ്പിക്കാമെന്നും ദുബായ് ഇക്കോണമിയുടെ സർക്കുലറിൽ പറയുന്നു.

പ്രവർത്തനാനുമതി ലഭിച്ച വ്യാപാര സ്ഥാപനങ്ങൾ രാവിലെ 8 മുതൽ രാത്രി 8 വരെ ആയിരിക്കും തുറന്ന് പ്രവർത്തിക്കുക. ദുബായ് ഗവണ്മെന്റ് നിഷ്കർഷിക്കുന്ന ശുചീകരണ മാനദണ്ഡങൾ അനുസരിച്ചു വേണം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാനെന്നും ഇത് ഉറപ്പുവരുത്തുന്നതിന് കർശനമായ പരിശോധനകൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. വ്യാപാരവുമായ ബന്ധപ്പെട്ട യാത്രകളുടെ മുൻ‌കൂർ അനുമതികൾക്കു http://www.dxbpermit.gov.ae സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here