നൂതന സംരംഭങ്ങളും സ്മാർട്ട് സേവനങ്ങളുമായി ഗൾഫുഡിൽ ദുബായ് മുനിസിപ്പാലിറ്റി. എമിറേറ്റ്‌സ് എയർലൈൻസ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശൈഖ് അഹമദ് ബിൻ സഈദ് അൽ മക്തൂം, ഭക്ഷ്യ, ജല സുരക്ഷാ സഹമന്ത്രി മറിയം ബിന്ത് മുഹമ്മദ് സഈദ് ഹരേബ് അൽ മുഹൈരി എന്നിവർ മുനിസിപ്പാലിറ്റിയുടെ പ്രത്യേക പവിലിയൻ സന്ദർശിച്ചു.

ഭക്ഷ്യവ്യാപാരികളെയും വിതരണക്കാരെയും ഗുണനിലവാരവും സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാൻ പ്രാപ്തമാക്കലും തങ്ങളുടെ സേവനങ്ങളും സംരംഭങ്ങളും പരിചയപ്പെടുത്തലുമാണ് മേളയിൽ മുനിസിപ്പാലിറ്റിയുടെ പ്രധാന ശ്രമമെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷാമേഖലയിൽ മുനിസിപ്പാലിറ്റി അന്താരാഷ്ട്രനിലവാരം പുലർത്താൻ താത്പര്യപ്പെടുന്നു. സന്തോഷകരവും സുസ്ഥിരവുമായ ഒരു നഗരം കെട്ടിപ്പടുക്കാനുള്ള നിരന്തരശ്രമത്തിന്റെ ഭാഗമായി നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

റിസ്ക് അസസ്‌മെന്റ്, നിർമിതബുദ്ധി തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ദുബായിലേക്ക് ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനുള്ള പ്രധാന്യത്തെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here