ബഹ്‌റൈൻ പ്രഖ്യാപിച്ച 10 വർഷത്തെ ദീർഘകാല ഗോൾഡൻ വിസ നേടുന്ന ആദ്യ വ്യക്തിയായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഞായറാഴ്ച ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ആദ്യ ഗോൾഡൻ വിസ 001 നമ്പറിൽ എം.എ. യൂസഫലിക്ക് നൽകാൻ തീരുമാനിച്ചത്.

ജീവിതത്തിൽ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്നും ഗോൾഡൻ വിസ പ്രഖ്യാപിച്ച ഭരണാധികാരികളുടെ തീരുമാനം ഈ മേഖലയിലെ പ്രധാന നിക്ഷേപ-വ്യാപാരകേന്ദ്രങ്ങളിലൊന്നായ ബഹ്റൈന്റെ പ്രതിച്ഛായ വർധിപ്പിക്കുമെന്നും എം.എ. യൂസഫലി പറഞ്ഞു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുമായി യൂസഫലി മനാമയിൽവെച്ച് കൂടിക്കാഴ്ച നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here