യു.എ.ഇ.യിലെങ്ങും മഴകനക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഡ്രൈവിങ് കരുതലോടെയാകണമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ്. അസ്ഥിരമായ കാലാവസ്ഥയിൽ വാഹനം അതീവശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അമിതവേഗം ഒഴിവാക്കണം. ട്രാക്കുകൾ മാറുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. വാഹനങ്ങൾക്കിടയിൽ കൃത്യമായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ടയറുകളും ബ്രേക്കുകളും ഗ്ലാസ് വൈപ്പറുകളും ലൈറ്റുകളും പ്രവർത്തനക്ഷമമായിരിക്കണം. യു ടേണുകളിൽ വേഗം കുറയ്ക്കണം. വെള്ളക്കെട്ടുകളിലൂടെ വാഹനമോടിക്കരുത്. മഴക്കാലം അപകടങ്ങൾക്ക് സാധ്യത കൂടുതലുള്ള സമയമാണെന്നും വാഹനമോടിക്കുന്നവർ ഗതാഗതവകുപ്പിന്റെ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും ദുബായ് ട്രാഫിക് പോലീസ് ആക്ടിങ് ഡയറക്ടർ കേണൽ ജുമ ബിൻ സുവൈദാൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here