കോവിഡ് -19 പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ദുബായ് പോലീസ് എമിറേറ്റിലുടനീളം 500 പട്രോളിംഗ് വിന്യസിക്കുകയും 63 പുതിയ ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തതായി ദുബായ് പോലീസ് മേധാവി അറിയിച്ചു. ഈദ് അൽ ഫിത്തർ മുൻകരുതൽ നടപടികളെക്കുറിച്ചുള്ള വെർച്വൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മെറി.

പട്രോളിംഗിൽ റഡാറുകളും നിരീക്ഷണ ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾ ഗവൺമെൻറ് ചട്ടങ്ങൾ പൂർണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായാണ് ഈ വികസനം. നിയമലംഘകരെ കാത്ത് പിഴയു ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here