കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി സ്വീകരിച്ച പ്രതിരോധ നടപടികൾ നിരീക്ഷിക്കുന്നതിന് ആർടിഎ ടാക്സികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ശാരീരിക അകലം പാലിക്കാതിരിക്കൽ, മാസ്ക് ധരിക്കാത്തത് തുടങ്ങിയ കുറ്റങ്ങൾ സാങ്കേതികവിദ്യയ്ക്ക് റിപ്പോർട്ടു ചെയ്യാൻ കഴിയും എന്ന് ആർടിഎ കോർപ്പറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് മഹ്ബൂബ് പറഞ്ഞു.

കമ്പ്യൂട്ടർ വിഷൻ, മെഷീൻ ലേണിംഗ് അൽഗോരിതംസ് പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ ഉപയോഗം കൊറോണ വൈറസിനെ നേരിടാൻ നടത്തിയ പ്രതിരോധ നടപടികളുടെ ലംഘനങ്ങൾ കണ്ടെത്തുന്നതിനും റിപ്പോർട്ടുചെയ്യുന്നതിനും വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞു. അത്തരം മോണിറ്ററിംഗ് കൊറോണ വൈറസ് വ്യാപനം തടയും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ ഉപയോഗം വളരെ ഫലപ്രദമാണെന്ന് തെളിയുകയും 100% വിജയം നേടുകയും ചെയ്തിട്ടുണ്ടെന്നും ലഭ്യതയനുസരിച്ച് എല്ലാ ഫ്ലീറ്റ് വാഹനങ്ങൾക്കും ഈ സാങ്കേതികവിദ്യ ഉപയോഗിക്കും എന്നും അഹമ്മദ് മഹ്ബൂബ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here