ദു​ബാ​യി​ല്‍ വാ​ട്ട​ര്‍ പാ​ര്‍​ക്കു​ക​ളും തു​റ​ക്കു​ന്നു. നാ​ലു മാ​സ​മാ​യി അ​ട​ഞ്ഞു​കി​ട​ന്ന പാ​ര്‍​ക്കു​ക​ള്‍ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഭാ​ഗി​ക​മാ​യാ​ണ് തു​റ​ക്കു​ന്ന​തെ​ന്ന് ദു​ബാ​യ് ടൂ​റി​സം വ​കു​പ്പ് അ​റി​യി​ച്ചു. ക​ര്‍​ശ​ന​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് പാ​ര്‍​ക്കു​ക​ളി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.

അ​തേ​സ​മ​യം, കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ല​ങ്ങ​ള്‍ ത​ല്‍​ക്കാ​ലം തു​റ​ക്കി​ല്ല. 12 വ​യസി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് മാ​ളു​ക​ളി​ലും പാ​ര്‍​ക്കു​ക​ളി​ലും കാ​യി​ക പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ളി​ലും വി​ല​ക്ക് തു​ട​രു​ന്ന​തി​നാ​ലാ​ണി​ത്. ഈ ​വി​ല​ക്ക് നീ​ങ്ങു​ന്ന​തി​ന​നു​സ​രി​ച്ച്‌ പാ​ര്‍​ക്കു​ക​ളി​ലെ കൂ​ടു​ത​ല്‍ റൈ​ഡു​ക​ള്‍ തുറക്കും.നേ​ര​ത്തെ, തീ​യ​റ്റ​ര്‍, ബീ​ച്ചു​ക​ള്‍, സ്വി​മ്മിം​ഗ് പൂ​ള്‍, ജിം​നേ​ഷ്യം തു​ട​ങ്ങി​യ​വ തു​റ​ന്നി​രു​ന്നു. ഞാ​യ​റാ​ഴ്ച മു​ത​ല്‍ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും സാ​ധാ​ര​ണ​ രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here