യുഎഇയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ജൂണ്‍ 23 മുതല്‍ വിദേശയാത്രയ്ക്ക് അനുമതി. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും, താമസ കുടിയേറ്റ വകുപ്പും ദേശീയ ദുരന്ത നിവാരണ സമിതിയും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് യുഎഇ പൗരന്‍മാര്‍ക്കും താമസ വിസയുള്ളവര്‍ക്കും അടുത്തയാഴ്ച മുതല്‍ വിദേശയാത്ര അനുവദിക്കും എന്നറിയിച്ചത്.

കോവിഡ് പ്രതിരോധത്തിനായുള്ള ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടാകണം യാത്ര. വിദേശത്തേക്ക് പോകുമ്പോഴും തിരിച്ചെത്തുമ്പോഴും പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച്‌ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും.

അതേസമയം എല്ലാവര്‍ക്കും യാത്രാനുമതി നല്‍കില്ല.എല്ലായിടത്തേക്കും യാത്ര ചെയ്യാനുമാകില്ല. ചില പ്രത്യേക വിഭാഗങ്ങള്‍ക്കു മാത്രമേ യാത്രാ ആനുകൂല്യമുള്ളൂ. ഇക്കാര്യങ്ങള്‍ സംബന്ധിച്ച്‌ വരും ദിവസങ്ങളില്‍ രാജ്യം കൂടുതല്‍ വ്യക്തത വരുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here