ദുബായില്‍ അതിവേഗ ‘റോപ്​വേ’ സംവിധാനം വരുന്നു.മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന റോപ്​വേ സംവിധാനമാണ്​ ദുബൈയില്‍ ആവിഷ്​കരിക്കുന്നത്. ഫ്രഞ്ച്​ കമ്ബനിയായ എംഎന്‍ഡിയുടെ കാബ്​ലൈന്‍ സംവിധാനമാകും​ നടപ്പിലാക്കുന്നത്​.

പൂര്‍ണമായും ഓ​ട്ടോമാറ്റിക്​ ആയ ഡ്രൈവര്‍രഹിത രീതിയാണിത്​. പദ്ധതിയുടെ പ്രാഥമികഘട്ട പഠനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള​ ധാരണാപത്രമാണ്​ ഒപ്പുവച്ചിരിക്കുന്നത്​. നിലവില്‍ ഷാര്‍ജയില്‍ റോപ്​വേ ഗതാഗത സംവിധാന പദ്ധതി പരീക്ഷണാടിസ്​ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here