കോവിഡ് -19 പാൻഡെമിക്ക് സാഹചര്യത്തിൽ യുഎഇ ഗവേഷകർ രാജ്യത്തെ ആരോഗ്യ സംരക്ഷണത്തിന്റെ അധിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മെക്കാനിക്കൽ വെന്റിലേറ്റർ പ്രോട്ടോടൈപ്പ് നിർമ്മിച്ചു. നിർണായക മെഡിക്കൽ സപ്ലൈകളുടെ ലോകമെമ്പാടുമുള്ള ദൗർലഭ്യം പരിഹരിക്കുന്നതിനായാണ് പ്രോജക്റ്റ് ടീം M061 വെന്റിലേറ്റർ സിസ്റ്റം പ്രോട്ടോടൈപ്പ് സൃഷ്ടിച്ചത്. ദുബൈ കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ബോർഡ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരവും കോവിഡ് -19 ന്റെ കടുത്ത ലക്ഷണങ്ങളുള്ള രോഗികളെ ചികിത്സിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ധാരാളം മെക്കാനിക്കൽ വെന്റിലേറ്ററുകളുടെ അടിയന്തിര ആവശ്യം പരിഹരിക്കുന്നതിനായി ഡി.എഫ്.എഫിന്റെ ട്രസ്റ്റികളുടെ ആവശ്യവും അനുസരിച്ചാണ് പ്രോജക്ട് എം 061 ആരംഭിക്കുകയും നടപ്പാക്കുകയും ചെയ്തതായി ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷന്റെ (ഡിഎഫ്എഫ്) സിഇഒ ഖൽഫാൻ ബെൽഹോൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here