വിവിധ രാജ്യങ്ങളിലായി കോവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷത്തോടടുക്കുന്നു. ഏറ്റവുമൊടുവില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച്‌ 6,973430 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3,404415 പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്. അതേസമയം കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 4,02049 പിന്നിട്ടു. കോവിഡ് മഹാമാരി രൂക്ഷമായി ബാധിച്ചത് അമേരിക്കയിലാണ്. 1,988,544 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 112,096 പേര്‍ മരണപ്പെട്ടു. 751,894 പേര്‍ രോഗമുക്തരായപ്പോള്‍ 1,124,554 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here