സൈക്കിള്‍ യാത്രക്കാര്‍ക്കുള്ള വേഗപരിധി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (ആര്‍ ടി എ) പ്രഖ്യാപിച്ചു. അമേച്വര്‍ സൈക്കിളോട്ടക്കാര്‍ക്ക് മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത്തില്‍ പ്രത്യേക പാതയിലൂടെ സഞ്ചരിക്കാം. അതേസമയം നഗരങ്ങളിലെ യാത്രക്കാര്‍ക്കുള്ള പാതയില്‍ മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ മാത്രമേ സഞ്ചരിക്കാവൂ. സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് ആര്‍ടിഎ ദുബായ് പൊലീസുമായി ചേര്‍ന്ന് നടപടി സ്വീകരിച്ചത്.

അടുത്തകാലത്തായി സൈക്കിള്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് അവരുടെ സുരക്ഷ പ്രധാനമാണെന്നും ആര്‍ടിഎ ട്രാഫിക് ആന്‍ഡ് റോഡ്സ് ഏജന്‍സി സിഇഓ മൈത ബിന്‍ അദായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here