കോവിഡ്-19 പശ്ചാത്തലത്തിൽ യു.എ.ഇയിൽ നിന്നും സ്വന്തം രാജ്യത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന രണ്ടായിരത്തോളം പാക്കിസ്ഥാനി പൗരന്മാരെ നാട്ടിലെത്തിക്കാൻ എട്ടോളം ഫ്ലൈറ്റുകൾ ഷെഡ്യൂൾ ചെയ്തതായി പാകിസ്ഥാൻ ഇൻറർനാഷണൽ എയർലൈൻസ് അറിയിച്ചു. കറാച്ചി,ലാഹോർ ,ഫൈസലാബാദ്, മുൾടാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ദുബായിൽ നിന്നും ഫ്ലൈറ്റുകൾ പുറപ്പെടുക. ഇതുവരെ നാൽപതിനായിരത്തോളം പേർ രാജ്യത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ കോൺസുലേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊറോണ വ്യാപനം മൂലം ജോലി നഷ്ടപ്പെട്ട പതിനായിരത്തോളം പേർ ഇതിൽ ഉൾപ്പെടും. ഇതുവരെ രണ്ട് പ്രധാന നഗരങ്ങളിലേക്ക് ആയി ദിനംപ്രതി 4 ഫ്ലൈറ്റുകൾക്കുള്ള അനുമതി മാത്രമേ ലഭ്യമായിട്ടുള്ളൂ എന്ന് പാക്കിസ്ഥാൻ എയർലൈൻസിൽ റീജണൽ ദുബായ് റീജനൽ മാനേജർ ഷാഹിദ് മുഗൾ അറിയിച്ചു. വരുന്ന ആഴ്ചകളിൽ കൂടുതൽ ഫ്ലൈറ്റുകൾ ഷെഡ്യൂൾ ചെയ്യുന്നതിനുള്ള ചർച്ചകൾ നടന്നു വരുന്നുണ്ടെന്നും ഗവൺമെൻറിന്റെ ഭാഗത്തുനിന്നും അനുകൂലമായ മറുപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. തിരിച്ചെത്തുന്ന പൗരന്മാർക്ക് മതിയായ ക്വാറന്റൈൻ നടപടികൾ പാകിസ്ഥാനിൽ സജ്ജമാക്കിയിട്ടുണ്ട് എന്നും അധികൃതർ അറിയിച്ചു.
നിലവിൽ ഇസ്ലാമാബാദിലേക്കും ലാഹോറിലേക്കും 1650 ദിർഹത്തിനും കറാച്ചിയിലേക്ക് 1550 ദിർഹത്തിനുമാണ് യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകി വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here