ദുബായ് : 2020 മെയ് മാസത്തിൽ യുഎഇ യിൽ ഇ-കൊമേഴ്‌സ് ബിസിനസ് മേഖലയ്ക്ക് 196 ലൈസൻസുകൾ നൽകി. ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിൽ ഇ-കൊമേഴ്‌സ് സേവനങ്ങൾക്കായുള്ള ഉപഭോക്തൃ ആവശ്യത്തിൽ 300 ശതമാനം വർധനയുണ്ടായി, ഇത് പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരികുന്നതിലേക്ക് ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി, TRA യെ നയിച്ചു.

പൊതു വ്യാപാര ബിസിനസുകൾക്ക് 120 ലൈസൻസുകളും പ്രൊജക്റ്റ് മാനേജുമെന്റ് സേവനങ്ങൾക്ക് 115 ഉം നിര്‍മ്മാണ, പെയിന്റിംഗ് പ്രവർത്തനങ്ങൾക്കായി 97 ഓളം ലൈസൻസുകളും നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. 2020 മെയ് മാസത്തിൽ രാജ്യത്ത് നൽകിയ മൊത്തം ലൈസൻസുകളുടെ എണ്ണം 764 ആണ്. ഇ-കൊമേഴ്‌സ് മേഖലയുടെ നേതൃത്വത്തിൽ ബിസിനസ് ലൈസൻസുകൾ നൽകുന്നത് ഇനിയും കൂടുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here