വെസ്റ്റിൻഡീസുമായുള്ള ടെസ്റ്റ് പരമ്പരയുടെ തിയ്യതിയും വേദിയും പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ആന്റ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ്. ജൂലായ് എട്ടു മുതലാണ് പരമ്പര തുടങ്ങുക. അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കുന്ന പരമ്പരയിൽ മൂന്നു ടെസ്റ്റ് മത്സരങ്ങളാണുള്ളത്. ജൂൺ അഞ്ചിനായിരുന്നു ഈ ടെസ്റ്റ് പരമ്പര തുടങ്ങേണ്ടിയിരുന്നത്. എന്നാൽ കൊറോണ വ്യാപനത്തെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

ജൂലായ് എട്ടിന് സതാംപ്ടണിലാണ് ആദ്യ ടെസ്റ്റ് മത്സരം. മറ്റു രണ്ടു മത്സരങ്ങൾ 16-നും 24-നുമായി മാഞ്ചസ്റ്ററിൽ നടക്കും. മെഡിക്കൽ സ്ക്രീനിങ്, ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം, സാമൂഹിക അകലം പാലിക്കാനുള്ള സൗകര്യം എന്നിവയെല്ലാം പരിഗണിച്ചാണ് ഈ രണ്ടു വേദികൾ മത്സരത്തിനായി തിരഞ്ഞെടുത്തതെന്ന് ഇംഗ്ലണ്ട് ആന്റ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

ഈ മാസം ഒമ്പതിന് ഇംഗ്ലണ്ടിലെത്തുന്ന വെസ്റ്റിൻഡീസ് ടീമംഗങ്ങൾ ക്വാറന്റെയ്ൻ നിയമങ്ങൾ പാലിക്കണം. ഇതിനു ശേഷമായിരിക്കും പരിശീലനത്തിന് ഇറങ്ങുക. വെസ്റ്റിൻഡീസ് ടീമംഗങ്ങളുടെ പരിശീലനവും താമസവും ഓൾഡ് ട്രാഫോഡിലായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here