ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കാലെടുത്ത് വെക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി സൗജന്യ വെബിനാർ സംഘടിപ്പിക്കുകയാണ് എജുഗ്ലൈഡർ. യു.കെ യിലെ ക്വീൻസ് സർവകലാശാലയിലെ നിലവിലെ സ്റ്റുഡൻ്റ് അംബാസിഡറും അനുഭവസമ്പന്നനായ കരിയർ വിദഗ്ദ്ധനും കൂടിയായ ബിജു.കെ ശശിധരനാണ് വെബിനാറിൽ സംവദിക്കുന്നത്. മാർച്ച് 6 ശനിയാഴ്‌ച്ച വൈകുന്നേരം 7 മണി മുതൽ 8 മണി (ഇന്ത്യൻ സമയം രാത്രി 8.30 to 9.30) വരെയാണ് വെബിനാർ സംഘടിപ്പിക്കുന്നത്.

കോവിഡാനന്തര കാലത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള നൂതന അവസരങ്ങളെയും, പുതിയ സാധ്യതകളെയും, പുതിയ തൊഴിലധിഷ്ടിത കോഴ്സുകളെയും, ലോകത്തെ മികവുറ്റ സർവകലാശാലകളെയും കോളേജുകളെയും കുറിച്ച് വെബിനാറിൽ സംസാരിക്കും. സംശയ നിവാരണത്തിനായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവസരമുണ്ടാകും.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉപകാരപ്രദമാവുന്ന ഈ വെബിനാർ തികച്ചും സൗജന്യമായിരിക്കും. താൽപര്യമുള്ളവർ https://webinar.eduglider.com/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ +971569933174 എന്ന നമ്പറിൽ ലഭ്യമാണ്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകോത്തര യൂനിവേഴ്സിറ്റികളിലേക്കും കോളേജിലേക്കുമുള്ള സുഖമമായ പ്രവേശനം ഉറുപ്പ് വരുത്തുന്ന EduGlider ദുബായിൽ ഈയിടെയാണ് പ്രവർത്തനമാരംഭിച്ചത്. ദുബായ് ആസ്ഥാനാമാക്കിയ EduGlider ൻ്റെ ഈ പ്രവർത്തനങ്ങൾ, മക്കൾക്ക് മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ തേടുന്ന പ്രവാസികളായ രക്ഷിതാക്കൾക്ക് ഏറെ ആശ്വാസകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തങ്ങളുടെ ജോലിയോടെപ്പം വിദ്യാഭ്യാസ കരിയർ വളർച്ച ആഗ്രഹിക്കുന്നവർക്കും വലിയ തോതിൽ ഇത് സഹായകരമാകും. കോഴ്സുകളും യൂനിവേഴ്സിറ്റികളും തെരെഞ്ഞെടുക്കുന്നതിന് മുമ്പുള്ള കൃത്യമായ ഗൈഡൻസ്, ആവശ്യമായ കരിയർ കൗൺസിലിങ്, വിദഗ്ദന്മാരുടെ മാർഗ്ഗ നിർദ്ദേശങ്ങൾ എന്നിവ EduGlider ന്റെ പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here