ലോകരാഷ്ട്രങ്ങളിൽ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും മറ്റു അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനുമായി ലോകാരോഗ്യ സംഘടനയുടെ അടിയന്തര കമ്മിറ്റി ഇന്ന് യോഗം ചേരും എന്ന് ഡയറക്ടർ ടെഡ്രോസ് ഗബ്രിയേസിസ് അറിയിച്ചു. നിലവിൽ വിവിധ ലോകരാഷ്ട്രങ്ങളിലായി മൂന്നു മില്യണിലധികം പേർക്കു രോഗം ഉണ്ടാക്കുകയും രണ്ടു ലക്ഷത്തി ഇരുപതിനായിരത്തിൽ അധികം പേരുടെ മരണകാരണം ആവുകയും ചെയ്ത കൊറോണാ വൈറസിനെ കൈകാര്യം ചെയ്യുന്നതിൽ യു.എൻ ഹെൽത്ത് ഏജൻസിക്ക് അപാകത പറ്റിയോ എന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ആയ ഗബ്രീയേസിസ് ആരോപിച്ചിരുന്നു.
ചൈനയിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽതന്നെ ലോകാരോഗ്യസംഘടന ശ്രദ്ധാപൂർവ്വം പ്രവർത്തിച്ചിരുന്നു.

ജനുവരി 30 ന് തന്നെ കോവിഡ്-19 മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു എന്നും ചൈനക്കു പുറത്ത് വെറും 82 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഈ മഹാമാരിയെ കുറിച്ച് ലോകാരോഗ്യസംഘടന നൽകിയ മുൻകരുതൽ പ്രഖ്യാപനത്തെ അവഗണിച്ചുകൊണ്ട് ലോകരാഷ്ട്രങ്ങൾ മതിയായ പ്രതിരോധ-നിരീക്ഷണ സംവിധാനങ്ങൾ കൈക്കൊള്ളാത്തതിനാലാവാം കാര്യങ്ങൾ കൈവിട്ടു പോയതെന്നും അദ്ദേഹം ആരോപിച്ചു.
ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനത്തെ ഗൗരവമേറിയതായി ലോകം പരിഗണിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here