ദുബൈയിലെ എമിറേറ്റ്സ് എയർലൈൻ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തുടങ്ങി. എമിറേറ്റ്‌സിന്റെ ബിസിനസിൽ പാൻഡെമിക് ചെലുത്തിയ സ്വാധീനം കണക്കിലെടുത്താണ് തൊഴിലാളികളെ പിരിച്ചുവിടാൻ തുടങ്ങിയത്. ക്യാബിൻ ക്രൂ തൊഴിലാളികളും എയർബസ് എ 380 വിമാനം പറത്തുന്ന എഞ്ചിനീയർമാരും പൈലറ്റുമാരുമാണ് നിലവിൽ പിരിച്ചു വിടപ്പെട്ടത്. അതേസമയം തങ്ങളുടെ നിലവിലുള്ള ജീവനക്കാർക്കുള്ള ശമ്പളം കുറച്ച കാലയളവ് സെപ്റ്റംബർ വരെ നീട്ടിയതായി എമിറേറ്റ്സ് ഞായറാഴ്ച സ്ഥിരീകരിച്ചു.

ജൂനിയർ ജീവനക്കാരെ ഒഴിവാക്കി ഏപ്രിൽ മുതൽ മൂന്ന് മാസത്തേക്ക് അടിസ്ഥാന വേതനം 25 മുതൽ 50 ശതമാനം വരെ കുറച്ചിരുന്നു. 2019-20 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ 60,000 ത്തോളം പേർക്ക് എയർലൈൻ ജോലി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here