കുവൈത്തിൽ ബുധനാഴ്​ച മുതൽ പള്ളികൾ തുറക്കുമ്പോൾ കർഫ്യൂ സമയത്തും നിർബന്ധ നമസ്​കാരങ്ങൾക്ക്​ എത്താം. ഔഖാഫ്​ മന്ത്രി ഫഹദ്​ അൽ അഫാസിയാണ്​ വാർത്തക്കുറിപ്പിൽ ഇക്കാര്യം വ്യക്​തമാക്കിയത്​. രാജ്യത്ത്​ വൈകീട്ട്​ ആറു മുതൽ രാവിലെ ആറ്​ വരെയാണ്​ കർഫ്യൂ​. ഇൗ സമയത്ത്​ വരുന്ന മഗ്​രിബ്​, ഇശാ, സുബ്​ഹ്​ നമസ്​കാരങ്ങൾക്ക്​ തൊട്ടടുത്ത പള്ളിയിലേക്ക്​ നടന്നുപോവാം. എന്നാൽ, വാഹനത്തിൽ പോവാൻ അനുമതിയില്ല. ജനസാന്ദ്രത കുറഞ്ഞ പാർപ്പിട മേഖലകളിൽ ആണ് ആദ്യഘട്ടത്തിൽ പള്ളികൾ തുറക്കുക. രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിലായി 900ത്തോളം പള്ളികൾ അണുവിമുക്തമാക്കി​.

പാർപ്പിട മേഖലകളിലെ പള്ളികൾ ബുധനാഴ്ച മധ്യാഹ്ന പ്രാർഥനയോടെയാണ് തുറക്കുക. അഞ്ചു നേരത്തെ നിർബന്ധ നമസ്​കാരങ്ങൾക്ക്​ മാത്രമാണ്​ ആദ്യഘട്ടത്തിൽ അനുമതി നൽകിയത്​. ശാരീരിക അകലം പാലിക്കൽ ഉൾപ്പെടെ ആരോഗ്യമാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പള്ളിയിൽ പ്രവേശനമെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് 13 മുതലാണ് രാജ്യത്തെ പള്ളികൾ അടച്ചിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here