ദുബൈ എക്സ്പോയുടെ സന്ദേശം ആകാശം വഴിയും ലോകത്തെ അറിയിക്കും. ദുബൈയുടെ വിമാന കമ്ബനിയായ എമിറേറ്റ്​സ്​ എയര്‍ലൈന്‍സിന്‍റെ വിമാനങ്ങള്‍ സീയു ദേര്‍ എന്ന സന്ദേശവാചകവുമായി പറക്കും. ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന എക്സ്പോയിലേക്ക്​ ലോക രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ സന്ദര്‍ശകര്‍ എത്തിച്ചേരുമെന്നാണ്​ പ്രതീക്ഷ.

പ്രത്യേകം ഡിസൈന്‍ ചെയ്​ത എ 380 വിമാനമാണ്​ ഇതിനായി പറക്കുക​. ‘സീ യൂ ദേര്‍’ എന്ന്​ രേഖപ്പെടുത്തിയ വിമാനം പച്ച, ഓറഞ്ച്​, പര്‍പ്പിള്‍,, ചുവപ്പ് തുടങ്ങി 11​ നിറങ്ങളിലാണ്​ ഡിസൈന്‍ ചെയ്​തിരിക്കുന്നത്​. എക്​സ്​പോയുടെ ഭാഗമായി മാറാനുള്ള സന്ദേശവും വിമാനം നല്‍കുന്നുണ്ട്​. വിമാനചിറകുകളുടെ ചുവടെയുള്ള എന്‍ജിന്‍ കൗളുകളില്‍ എക്​സ്​പോയുടെ തീയതിയും കുറിച്ചിരിക്കുന്നു. എമിറേറ്റ്​സിന്‍റെ പ്രചാരണത്തിനായി ബുര്‍ജ ഖലീഫയുടെ മുകളില്‍ ഷൂട്ട്​ ചെയ്​ത്​ വൈറലായ എയര്‍ഹോസ്​റ്റസി​ന്‍റെ ചിത്രവും പതിച്ചിട്ടുണ്ട്​. ലോസ്​ ആഞ്ചല്‍സിലേക്കാണ്​ ആദ്യം വിമാനം പറക്കുക.

മൂന്ന്​ വിമാനങ്ങളാണ്​ എക്​സ്​പോക്കായി രൂപം മാറ്റുന്നത്​. എമിറേറ്റ്​സി​ന്‍റെ സംഘം തന്നെയാണ്​പൂര്‍ണമായും പെയിന്‍റിങും ഡിസൈനിങ്ങും ചെയ്​തത്. വിമാനം പൂര്‍ണമായും പെയിന്‍റ്​ ചെയ്​തിട്ടുണ്ട്​. 16 ദിവസംകൊണ്ടാണ്​ വിമാനത്തെ എക്​സ്​പോക്കായി അണിയിച്ചൊരുക്കിയത്​.

LEAVE A REPLY

Please enter your comment!
Please enter your name here