ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് ഒക്ടോബർ 31 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ട്വിറ്ററിലൂടെ അറിയിച്ചാണിക്കാര്യം. അതേസമയം ചരക്ക് വിമാനങ്ങള്‍ക്കും ഡി.ജി.സി.എയുടെ പ്രത്യേക വിമാനങ്ങള്‍ക്കും ഉത്തരവ് ബാധകമല്ല. ഇന്ത്യയില്‍ നിന്നും എയര്‍ ബബ്ള്‍ കരാറില്‍ ഏര്‍പ്പെട്ട രാജ്യങ്ങളിലേക്കാണ് നിലവില്‍ അന്താരാഷ്ട്ര സര്‍വീസ് അനുവദിച്ചിട്ടുള്ളത്. 2020 മാര്‍ച്ച് മുതല്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് ഇത്തരത്തില്‍ നീട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here