ഖത്തറില്‍ കോവിഡ്​ സാമ്ബത്തിക പ്രതിസന്ധിമൂലം തൊഴില്‍ നിയമത്തിലെ നിബന്ധനകള്‍ പാലിച്ച്‌​ തൊഴില്‍ കരാര്‍ റദ്ദാക്കി തൊഴിലുടമക്ക്​ തൊഴിലാളിയെ പിരിച്ചുവിടാം. എന്നാല്‍ നിയമപ്രകാരമുള്ള ആനുകൂല്യങ്ങളെല്ലാം നല്‍കണം. മുഴുവന്‍ ശമ്ബള കുടിശികയും കൊടുക്കണം. നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യമായ ടിക്കറ്റ് നല്‍കണം.
ലോക്ക്ഡൗണ്‍ മൂലമോ മറ്റോ നാട്ടിലേക്ക് മടങ്ങാന്‍ സാധ്യമല്ലെങ്കില്‍ കാലയളവില്‍ തൊഴിലുടമ ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യവുമൊരുക്കണം. തൊഴില്‍ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഉബൈദലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ്​ ഇക്കാര്യം.

ലോക്ക് ഡൗണ്‍ കാരണമോ മറ്റോ തൊഴിലാളി രാജ്യത്തിന് പുറത്തായിരിക്കുകയും മടങ്ങാനാവാതെ വരികയും ചെയ്താല്‍ ഇരുകൂട്ടരും ചര്‍ച്ച ചെയ്ത് ജോലിയുടേയും ആനുകൂല്യത്തി​േന്‍റയും കാര്യങ്ങള്‍ തീരുമാനിക്കണം.
ഇവര്‍ക്ക്​ ശമ്ബളം നല്‍കാന്‍ തൊഴിലുടമക്ക്​ ബാധ്യതയില്ല. തൊഴില്‍ റദ്ദാക്കുകയാണെങ്കില്‍ തൊഴില്‍ നിയമവും കരാര്‍ പ്രകാരവുമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കണം.
നഷ്​ടത്തിലാണെങ്കിലും ജീവനക്കാര്‍ക്ക് കമ്ബനികള്‍ ശമ്ബളം നല്‍കണം. ഇതിനാണ്​ അമീറിന്‍െറ ഉത്തരവ്​ പ്രകാരം സ്വകാര്യമേഖലയിലെ ബാങ്കുകള്‍ക്ക്​ ലോണ്‍ ഗ്യാരണ്ടിയായി മൂന്ന്​ ബില്ല്യന്‍ റിയാല്‍ സര്‍ക്കാര്‍ നല്‍കിയത്​. കമ്ബനികളുടെ വേതനസംരക്ഷണ സംവിധാനം (ഡബ്ല്യുപിഎസ്) കൈകാര്യം ചെയ്യുന്ന ബാങ്കിനെ സമീപിച്ചാല്‍ ലോണ്‍ ലഭിക്കും. ശമ്ബളം നല്‍കാന്‍ സഹായിക്കുന്നതിനാണ്​ കമ്ബനികള്‍ക്ക്​ ലോണ്‍ നല്‍കുന്നത്​.
ഐസൊലേഷന്‍, ക്വാറ​ൈന്‍റന്‍, ചികിത്സ എന്നിവയിലുള്ള തൊഴിലാളികള്‍ക്ക്​ തൊഴിലുടമ അടിസ്ഥാന ശമ്ബളവും അസുഖാവധി ആനുകൂല്യങ്ങളും നല്‍കണം. കമ്ബനികള്‍ കൃത്യമായി ശമ്ബളം നല്‍കുന്നുണ്ടോ എന്ന് വേജ് പ്രൊട്ടക്ഷന്‍ സംവിധാനം വഴി തൊഴില്‍ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. ശമ്ബള തിയ്യതിയുടെ ഏഴ് ദിവസത്തിനുള്ളില്‍ വേതനം കൊടുക്കുന്നില്ലെങ്കില്‍ നടപടിയെടുക്കും. സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അടിസ്ഥാന വേതനവും ഭക്ഷണവും താമസവും മറ്റ് അലവന്‍സുകളും ലഭിക്കും.

ആഭ്യന്തരമന്ത്രാലയത്തിന്‍െറ വെബ്​സൈറ്റ്​ വഴിയോ മെട്രാഷ് 2 ആപ്പ് മുഖേനയോ എല്ലാതരം വിസകളും പുതുക്കാം. വീടുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഈ വിവരങ്ങള്‍ ബാധകമാണ്. രോഗലക്ഷണം കണ്ടാല്‍ തൊഴിലാളികള്‍ ഉടന്‍ തന്നെ ഖത്തര്‍ കോവിഡ് 19 ഹോട്ട്​ലൈന്‍ നമ്ബറായ 16000ല്‍ ബന്ധപ്പെടണം. അടിയന്തര നിലയാണെങ്കില്‍ 999 നമ്ബറില്‍ ബന്ധപ്പെട്ട് ഹമദിന്‍െറ ആംബുലന്‍സ്​ സഹായം തേടണം.

കോവിഡ് രോഗബാധയുണ്ടെന്ന് തെളിയുകയാണെങ്കില്‍ തൊഴിലാളികളെ മുഖൈനിസ് പ്രദേശത്തെ ക്വാറ​ൈന്‍റന്‍ സ​​​​​​െന്‍ററുകളില്‍ പ്രവേശിപ്പിച്ച്‌​ ചികില്‍സ നല്‍കും. വിദേശിയെന്നോ സ്വദേശിയെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യമായ ചികിത്സ ലഭിക്കും. ഖത്തര്‍ ഐഡിയോ തൊഴില്‍ വിസയോ ഇല്ലാത്തവര്‍ക്കും നിയമാനുസൃതമല്ലാതെ കഴിയുന്നവര്‍ക്കും സൗജന്യചികിത്സ ലഭ്യമാണ്​. നിലവില്‍ ലോക്ക്​ ഡൗണിലായ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കുന്നുണ്ട്​.

തൊഴിലാളിക്ക്​ 24 മണിക്കൂറും പരാതി നല്‍കാന്‍ സൗകര്യം
ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട്​ പ്രവാസി തൊഴിലാളികള്‍ക്ക് സഹായങ്ങള്‍ നല്‍കാന്‍ ഖത്തര്‍ പ്രത്യേക സംവിധാനം ഒരുക്കി. ഖത്തര്‍ ഐ.ഡി നമ്ബറോ അല്ലെങ്കില്‍ വിസ നമ്ബറോ ടൈപ്പ്​ ചെയ്​ത്​ അതിന്​ മുന്നില്‍ 5 എന്ന് ചേര്‍ത്തു 92727 എന്ന നമ്ബറിലേക്ക് SMS അയക്കണം. 24 മണിക്കൂറും സംശയം, പരാതികള്‍ ഇതിലൂടെ ഉന്നയിക്കാം. 40280660 എന്ന നമ്ബറിലേക്ക് വിളിച്ചാല്‍ വിവിധ ഭാഷകളില്‍ സേവനം ലഭ്യമാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here