സൗ​ദി​യി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ല്‍ നി​യ​മ ലം​ഘ​ക​രെ ക​ണ്ടെ​ത്താ​ന്‍ പൊ​ലീ​സ്​ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​ മൂ​ന്ന്​ ദി​വ​സ​ങ്ങ​ളി​ലാ​യി കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ പി​ടി​യി​ലാ​യി.ഖ​ത്വീ​ഫ്, റാ​ക്ക, ദ​മ്മാം സെ​ന്‍​ട്ര​ല്‍, ഖ​ലീ​ജ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

നി​യ​മ​ലം​ഘ​ക​രെ​ന്ന്​ ക​ണ്ടെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന്​ ആ​ളു​ക​ളാ​ല്‍​ നാ​ടു​ക​ട​ത്ത​ല്‍ കേ​ന്ദ്രം നി​റ​ഞ്ഞു. ഗാ​ര്‍​ഹി​ക തൊ​ഴി​ല്‍ വി​സ​ക​ളി​ലെ​ത്തി​യി​ട്ട്​ മ​റ്റു​ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍, ഇ​ഖാ​മ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍, ഹു​റൂ​ബി​ല്‍ അ​ക​പ്പെ​ട്ട​വ​ര്‍ എ​ന്നി​വ​രെ​യാ​ണ്​ പ്ര​ധാ​ന​മാ​യും പി​ടി​കൂ​ടു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here