അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ഇഞ്ചോടിഞ്ച് മത്സരം. തുടക്കത്തില്‍ ജോ ബൈഡന് അനുകൂലമായിരുന്നെങ്കിലും അവസാനഘട്ടത്തില്‍ ട്രംപ് തിരിച്ചുവരവിന്റെ പാതയിലാണ്. ഫ്ലോറിഡ നിലനിര്‍ത്തിയ ട്രംപ് നിര്‍ണായക സംസ്ഥാനങ്ങളിലെല്ലാം ലീഡ് നിലനിര്‍ത്തി മുന്നേറുകയാണ്. അരിസോണയില്‍ ഒഴികെ ഉള്ള ഇടങ്ങളിലും മുന്നിലാണ് ട്രംപ്.

നിലവില്‍ 209 സീറ്റ് ബൈഡനും 174 സീറ്റ് ട്രംപും സ്വന്തമാക്കി. 209-ല്‍ നിന്നും ജയിക്കാനാവശ്യമായ 270 ലേക്ക് എത്തുക എന്നത് ബൈഡന് എളുപ്പമല്ല. അതേസമയം, പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ബൈഡന്‍ പ്രതികരിച്ചു. . ജയത്തിന്റെ പാതയിലെന്ന് അനുയായികളോട് ബൈഡന്‍. ഓരോ വോട്ടും എണ്ണിത്തീരും വരെ ഇലക്ഷന്‍ തീരില്ലെന്നും ജോ ബൈഡന്‍.

ഇനി വരാനുള്ള 4 സംസ്ഥാനങ്ങളിലെ ഫലം നിര്‍ണായകമാകും. ഇതിനിടെ സെനറ്റിലേക്കുള്ള മത്സരത്തിലും ഇരുപാര്‍ട്ടികളും തുല്യ ശക്തികളായി മുന്നേറുകയാണ്. ന്യൂജഴ്സി, വെര്‍മണ്ട്, വെര്‍ജീനിയ, ന്യൂയോര്‍ക്ക്, എന്നിവിടങ്ങളില്‍ ജോ ബൈഡന്‍ വിജയിച്ചു. അലബാമ, അര്‍ക്കന്‍സോ, കെന്റക്കി, മിസിസിപ്പി , സൗത്ത് കാരലൈന, വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളില്‍ ട്രംപ് ജയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here