യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിയുടെ എതിരാളികളെ ഇന്നറിയാം. വെംബ്ലിയില്‍ രാത്രി 12.30ന് തുടങ്ങുന്ന സെമിയില്‍ ഇംഗ്ലണ്ട് ഡെന്മാര്‍ക്കിനെ നേരിടും. ഇതുവരെ യൂറോ കപ്പ് കിരീടം നേടാത്ത ഇംഗ്ലണ്ട് 25 വര്‍ഷത്തിന് ശേഷമാണ് സെമി ഫൈനലില്‍ കടക്കുന്നത്. ഡെന്മാര്‍ക്ക് രണ്ടാം കിരീടത്തിനായാണ് ഒരുങ്ങുന്നത്. 1992ലായിരുന്നു ഡെന്മാര്‍ക്ക് ആദ്യമായി കിരീടം നേടിയത്.

സെമിയില്‍ ഉക്രൈയനെ നാല് ഗോളിന് തകര്‍ത്ത ഇംഗ്ലണ്ട് ഇതുവരെ ഒറ്റ ഗോള്‍ വഴങ്ങിയിട്ടില്ല. നായകന്‍ ഹാരി കെയ്നെ മുന്നില്‍ നിര്‍ത്തിയുള്ള 4-2-3-1 ഫോര്‍മേഷനില്‍ തന്നെയാവും ഇംഗ്ലണ്ട് ഡെന്മാര്‍ക്കിനെ നേരിടാന്‍ ഒരുങ്ങുന്നത്. അതേസമയം, യൂറോ കപ്പിലെ സര്‍പ്രൈസ് പാക്കേജുമായാണ് ഡെന്മാര്‍ക്ക് അമ്ബരിപ്പിക്കുന്നത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 11 ഗോളുകള്‍ ഡെന്മാര്‍ക്ക് നേടി.

ഇംഗ്ലണ്ടും ഡെന്മാര്‍ക്കും നേര്‍ക്കുനേര്‍ വരുന്ന ഇരുപത്തിരണ്ടാം മത്സരമാണിത്. ഇംഗ്ലണ്ട് 12 കളിയിലും ഡെന്മാര്‍ക്ക് നാല് കളിയിലും ജയിച്ചു. അഞ്ച് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. കഴിഞ്ഞ വര്‍ഷം യുവേഫ നേഷന്‍സ് ലീഗിലാണ് ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഡെന്മാര്‍ക്ക് ഒരു ഗോളിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here