വെസ്റ്റ് ഇന്‍റീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് വിജയിച്ചതോടെ പരമ്ബര ഇംഗ്ലണ്ട് സ്വന്തമാക്കിയിരിക്കുന്നു. 269 റണ്‍സിനാണ് ഇംഗ്ലണ്ടിന്‍റെ മിന്നുന്ന വിജയം. 2-1നാണ് ഇംഗ്ലണ്ടിന്‍റെ പരമ്ബര വിജയം. നാലാം ദിനം മഴ മൂലം തടസപ്പെട്ടപ്പോള്‍ ജയം അകലെയാകുമോ എന്ന് ഇംഗ്ലണ്ട് ക്യാമ്ബ് സംശയിച്ചിരുന്നെങ്കിലും അവര്‍ വിജയത്തിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ സ്കോര്‍ 45 ല്‍ നില്‍ക്കെ ബ്രാത്ത്‌വൈറ്റിനെ(19)വിക്കറ്റിന് മുന്നില്‍ കുടുക്കി ബ്രോഡ് വിന്‍ഡീസിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടു.

റോസ്റ്റണ്‍ ചേസ്(7) റണ്ണൗട്ടായപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍(12), ഷെയ്ന്‍ ഡൗറിച്ച്‌(8), റഖീം കോണ്‍വാള്‍(2) എന്നിവരെ കൂടി വീഴ്ത്തി വോക്സ് വിന്‍ഡീസ് തകര്‍ച്ച വേഗത്തിലാക്കി. ജെര്‍മെന്‍ ബ്ലാക്ക്‌വുഡ്(23) പൊരുതി നോക്കിയെങ്കിലും മറുവശത്ത് പിന്തുണ നല്‍കാന്‍ ആരുമില്ലായിരുന്നു. ഇംഗ്ലണ്ടിനായി വോക്സ് അഞ്ചും ബ്രോഡ് നാലും വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ ആദ്യ ടെസ്റ്റ് വിന്‍ഡീസ് ജയിച്ചപ്പോള്‍ രണ്ടും മൂന്നും ടെസ്റ്റുകള്‍ ജയിച്ചാണ് ഇംഗ്ലണ്ട് പരമ്ബര സ്വന്തമാക്കിയത്. 1988നുശേഷം ഇംഗ്ലണ്ടില്‍ പരമ്ബര നേടുന്ന ആദ്യ വിന്‍ഡീസ് നായകനെന്ന റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള അവസരവും വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ കൈവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here