2017 ആഗസ്തില്‍ അല്‍ അറബിയ ചാനല്‍ സംപ്രേക്ഷണം ചെയ്ത വീഡിയോക്കെതിരായ കേസില്‍ ബ്രിട്ടീഷ് കോടതിയില്‍ ഖത്തര്‍ എയര്‍വെയ്‌സിന് അനുകൂലമായ വിധി. കേസില്‍ വാദം കേള്‍ക്കാനുള്ള ഇംഗ്ലീഷ് കോടതിയുടെ യോഗ്യതയ്‌ക്കെതിരേ അല്‍ അറബിയ ചാനല്‍ നല്‍കിയ ഹരജി 130 പേജ് വരുന്ന വിധി ന്യായത്തില്‍ കോടതി തള്ളി.

ഖത്തറിനെതിരേ അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് തൊട്ടുപിന്നാലെയാണ് അല്‍ അറബിയ ആനിമേഷന്‍ വീഡിയോ സംപ്രേക്ഷണം ചെയ്തത്. അതില്‍ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തെ ഒരു യുദ്ധവിമാനം തടയുന്നതും വെടിവച്ചിടുന്നതുമാണ് കാണിക്കുന്നത്. ബ്രിട്ടനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി പേര്‍ കണ്ട വീഡിയോ ആയിരുന്നു ഇത്. സൗദി അറേബ്യ ഖത്തരി യാത്രാ വിമാനത്തെ ആകാശത്ത് വെടിവച്ചിടുമെന്ന മുന്നറിയിപ്പാണ് ഈ വീഡിയോ എന്നാണ് അന്ന് ബ്രിട്ടനിലെ ഡെയ്‌ലി മെയില്‍ വിശേഷിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here