ദുബായ് : കൊറോണ പ്രതിസന്ധി ശക്​തമാകുന്നതിനിടെ ജീവനക്കാരുടെയും ആശ്രിതരുടെയും ആരോഗ്യ ഇൻഷുറൻസ്​ കാര്യത്തിൽ വീഴ്​ചവരുത്തരുതെന്ന്​ ഓർമപ്പെടുത്തി ദുബൈ ആരോഗ്യ അതോറിറ്റി. ജീവനക്കാരുടെ അടിസ്​ഥാന മൗലിക ആവശ്യമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി​ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്​ പോളിസി എടുത്തിരിക്കണമെന്ന്​ ദുബൈ ഹെൽത്​ ഇൻഷുറൻസ്​ കോർപ്പറേഷൻ സി.ഇ.ഒ സാലിഹ്​ അൽ ഹാഷിമി വ്യക്​തമാക്കി.

ഇക്കാര്യത്തിൽ തൊഴിലുടമകളും ആശ്രിതരുടെ സ്​പോൺസർമാരും ഉപേക്ഷ വിചാരിക്കരുത്​. രോഗികൾക്ക്​ സർക്കാർ സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും പരിരക്ഷ ഉറപ്പാക്കുന്നതിന്​ മെഡിക്കൽ ഇൻഷുറൻസ്​ നിർബന്ധമാണ്​. നമ്മൾ മുൻപ്​ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു അവസ്​ഥയിലൂടെയാണ്​ കടന്നുപോകുന്നത്​. ഈ ആഗോള വെല്ലുവിളിയെ നമുക്ക്​ മറികടക്കാനുമാവും. എന്നാൽ ഏവരും തങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തത്തിൽ വിട്ടുവീഴ്​ച വരുത്താതിരിക്കാൻ പ്രത്യേകമായി ശ്രദ്ധിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here