കുവൈത്തിൽ ഇന്ന് രണ്ടുപേർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. 55 വയസ്സുള്ള ഇന്ത്യക്കാരനും 49കാരനായ ബംഗ്ലാദേശിയുമാണ്​ മരിച്ചത്​. ഇതോടെ രാജ്യത്തെ കോവിഡ്​ മരണം ഒമ്പതായി. 47 ഇന്ത്യക്കാർ ഉൾപ്പെടെ 80 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു.

1995 പേർക്കാണ്​ ഇതുവരെ വൈറസ്​ സ്ഥിരീകരിച്ചത്​. 367 പേർ രോഗമുക്​തി നേടി. ബാക്കി 1619 പേർ ചികിത്സയിലാണ്​. 39 പേരാണ്​ തീവ്രപരിചരണ വിഭാഗത്തിലുള്ളത്​. പുതിയ കോവിഡ്​ ബാധിതരിൽ ആറ്​ കുവൈത്തികൾ, ഒരു ഇൗജിപ്​ഷ്യൻ, ഒരു സിറിയക്കാരൻ എന്നിവർക്ക്​ വൈറസ്​ ബാധിച്ച വഴി കണ്ടെത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here