യുഎഇ

 രോഗബാധിതർ 98

താമസവീസയുള്ളവർക്കു മാത്രം യുഎഇയിൽ പ്രവേശനം. മറ്റെല്ലാ വീസകളും അനുവദിക്കുന്നത് നിർത്തിവച്ചു. മറ്റു രാജ്യക്കാർക്ക് ഇതിനകം അനുവദിച്ച എല്ലാ വീസകളും റദ്ദാക്കി. യുഎഇക്കു പുറത്ത് 6 മാസത്തിൽ കൂടുതൽ താമസിച്ചവരെയും ഒഴിവാക്കും. വീസാ പതിച്ച പാസ്പോർട്ട് നഷ്ടപ്പെട്ടവരെയും വിലക്കും. എന്നാൽ, ചികിത്സയ്ക്കും മറ്റും അടിയന്തര  വീസ അനുവദിക്കും. മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഏറെ ബാധിക്കുന്ന തീരുമാനമാണിത്. ദുബായിൽ എല്ലാ വിനോദസഞ്ചാര പരിപാടികളും നിർത്തിവച്ചു. വിവാഹ വിരുന്നുൾപ്പെടെ ഹോട്ടലുകളിലെ ആഘോഷ പരിപാടികളും റദ്ദാക്കി. 

സൗദി

 രോഗബാധിതർ 133

മക്ക ഹറം പള്ളിയും മദീന മസ്ജിദുന്നബവിയും ഒഴികെ പള്ളികളിൽ നമസ്കാരം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവച്ചു. ജുമുഅ നമസ്കാരവും ഒഴിവാക്കി.രാജ്യാന്തര വിമാനങ്ങൾക്കു വിലക്ക് തുടരുന്നു. ആരോഗ്യ പ്രവർത്തകർക്കും സൗദി പൗരൻമാർക്കും മാത്രം രാജ്യാന്തര യാത്രകൾക്ക് അനുമതി. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്കും രോഗികൾക്കും 14 ദിവസം നിർബന്ധിത രോഗാവധി. ഇന്നലെ 15 പേർക്കു കൂടി രോഗം സ്ഥീകരിച്ചു.

ഖത്തർ

രോഗബാധിതർ 439

രാജ്യാന്തര യാത്രക്കാർക്കു പ്രഖ്യാപിച്ചിരുന്ന വിലക്ക് ഇന്നലെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. ദോഹ വഴി മറ്റു രാജ്യങ്ങളിലേക്കു പോകുന്നവർക്കും ചരക്കു വിമാനങ്ങൾക്കും വിലക്ക് ബാധകമല്ല. ഖത്തർ എയർവേയ്സിന്റെ ദോഹ-കൊച്ചി (ദിവസേന വൈകിട്ട് ഒരു സർവീസ് മാത്രം), ദോഹ-കോഴിക്കോട്, ദോഹ-തിരുവനന്തപുരം (ആഴ്ചയിൽ 3 സർവീസ് വീതം) എന്നിവ തുടരും. രാജ്യത്തെ എല്ലാ പള്ളികളും അടച്ചു. വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരവും ഒഴിവാക്കി.

ഒമാൻ

രോഗബാധിതർ 24

താമസ വീസയുള്ളവർ ഒഴികെയുള്ള വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് പ്രാബല്യത്തിലായി. സന്ദർശക വീസയ്ക്കു നിരോധനം തുടരും. പൊതുപരിപാടികൾ നിർത്തിവയ്ക്കാൻ നിർദേശം. മസ്കത്ത്-ദുബായ് ബസ് സർവീസ് നിർത്തി. മസ്കത്ത് റോയൽ ഹോസ്പിറ്റലിൽ അടിയന്തര ശസ്ത്രക്രിയ ഒഴികെയുള്ളവ നിർത്തി.

ബഹ്റൈൻ

രോഗബാധിതർ 237

വീസ ഓൺ അറൈവൽ നിരോധനം ഇന്നുമുതൽ പ്രാബല്യത്തിൽ. നാട്ടിലേക്ക് വരുന്നതിനും പോകുന്നതിനും വിലക്കില്ലെങ്കിലും വിമാന സർവീസുകൾ കുറവ്. ഒരാൾ മരിച്ച ബഹ്റൈനിൽ ഐസലേഷനിലുള്ള 147പേരിൽ 3 പേരുടെ നില ഗുരുതരം. രാജ്യത്ത് ഉടനെ കർഫ്യൂ ഉണ്ടാകുമെന്ന് സമൂഹ മാധ്യമത്തിൽ ശബ്ദസന്ദേശം അയച്ച ബഹ്‌‌റൈൻ രാജ്യാന്തര വിമാനത്താവളത്തിലെ കമ്പനി ജീവനക്കാരനെ തടവിലാക്കി.

കുവൈത്ത്

രോഗബാധിതർ 130

എംബസികൾ ആവശ്യപ്പെട്ടാൽ വിദേശികളെ അവരുടെ രാജ്യത്തേക്ക് ഒഴിപ്പിച്ചു കൊണ്ടുപോകുവാൻ അനുമതി നൽകുമെന്നു വ്യോമയാന അധികൃതർ അറിയിച്ചു. 7 പേർക്ക് കൂടി രോഗം സ്ഥീരീകരിച്ചിട്ടുണ്ട്. ഐസലേഷനിൽ കഴിയുന്ന 112 ൽ 4 പേരുടെ നില ഗുരുതരം.

ബാങ്കുവിളി പുതുക്കി യുഎഇ വീടുകളിൽ നമസ്കരിക്കൂ

അബുദാബി∙ വീടുകളിൽ നമസ്കരിക്കാൻ ആഹ്വാനം ചെയ്ത് യുഎഇയിൽ ബാങ്കുവിളി താൽക്കാലികമായി പരിഷ്കരിച്ചു. കൊറോണ വൈറസ് പകർച്ച തടയുന്നതിനായി ഇന്നലെ മുതൽ 4 ആഴ്ചത്തേക്ക് പള്ളികൾ അടച്ചതോടെയാണ് നമസ്കാരം വീടുകളിൽ നിർവഹിക്കണമെന്ന വാചകം കൂടി ബാങ്കിന്റെ അവസാനം ചേർത്തത്. ഇന്നലെ മുതൽ യുഎഇയിൽ ‘സല്ലൂ ഫീ ബുയൂതിക്കും’ (നിങ്ങൾ വീടുകളിൽ നമസ്കരിക്കൂ) എന്ന് 2 തവണ ആവർത്തിച്ചാണ്

LEAVE A REPLY

Please enter your comment!
Please enter your name here