ഇത്തിസലാത്തിന്റെ നേതൃത്വത്തിൽ പുതിയ ഡിജിറ്റൽബാങ്ക് തുടങ്ങുന്നു. അബുദാബിയിലാകും വിയോ എന്ന് പേരിട്ടിരിക്കുന്ന പുതുതലമുറ ബാങ്കിന്റെ ആസ്ഥാനം. അബുദാബിയിലെ മികച്ചസംരംഭങ്ങളായ എ.ഡി.ക്യു, ആൽഫ ദാബി ഹോൾഡിങ്, ഫസ്റ്റ് അബുദാബി ബാങ്ക് തുടങ്ങിയവയുടെ സഹകരണത്തോടെയാകും ഡിജിറ്റൽ ബാങ്ക് തുടങ്ങുക. 230 കോടി ദിർഹമാണ് മൂലധനമായി നിക്ഷേപിക്കുക. ഭാവിയിലെ സാധ്യതകൾ കണക്കിലെടുത്ത് ഡിജിറ്റൽ ബാങ്കിങ് ആരംഭിക്കുന്നതിന് യു.എ.ഇ. ലൈസൻസ് നൽകിയിട്ടുണ്ട്. അബുദാബിയിൽ നിന്നുള്ള അൽ മറിയ കമ്യൂണിറ്റി ബാങ്ക്, ദുബായിൽ സാൻഡ് ബാങ്ക് എന്നിവയാണ് യു.എ.ഇയിൽ ആരംഭിച്ചിരിക്കുന്ന മറ്റ് ഡിജിറ്റൽ ബാങ്കുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here