വൈറസ് പകര്‍ച്ചവ്യാധിയെ അതിജീവിക്കാന്‍ യൂറോപ്യന്‍ യൂണിയന് അടിയന്തിര ധനസഹായം ആവശ്യമാണെന്ന് യൂറോപ്യന്‍ സാമ്പത്തിക കമ്മീഷണര്‍ പൗലോ ജെന്റിലോണി. പ്രതിസന്ധി നേരിടാന്‍ 1.63 ട്രില്യണ്‍ ഡോളര്‍ ആവശ്യമാണെന്ന് യൂറോപ്യന്‍ നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായി ജെന്റിലോണി പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് ഏറ്റവും മോശമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ, സാമ്പത്തിക സ്ഥാപനമെന്ന നിലയില്‍ യൂറോപ്യന്‍ യൂണിയന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണ്. യൂറോപ്യന്‍ യൂണിയന്റെ ജിഡിപിയില്‍ 7.5 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്ന് അന്താരാഷ്ട്ര നാണയ നിധിയെ ഉദ്ധരിച്ചുകൊണ്ട് ജെന്റിലോണി പറഞ്ഞു. 2009-ല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് യൂണിയന്റെ ജിഡിപി 4.4 ശതമാനം ഇടിഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here