2020 ഓഗസ്റ്റ് 25 മുതൽ 30 വരെ ഫ്രാൻസിൽ നടക്കാനിരുന്ന യൂറോപ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് കോവിഡ്-19 പശ്ചാത്തലത്തിൽ മാറ്റി വെക്കുന്നതായി സംഘാടകർ ചൊവ്വ വ്യാഴാഴ്ച അറിയിച്ചു. ആഗോളതലത്തിൽ കൊറോണ വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ നിരവധി മത്സരങ്ങളും ചാമ്പ്യൻഷിപ്പുകളും അടുത്തിടെ മാറ്റിവെച്ചിരുന്നു. ഒളിമ്പിക് ഗെയിംസ് ,യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, കോപ്പ അമേരിക്ക മുതലായവ ഒരു വർഷത്തേക്ക് മാറ്റിയ സാഹചര്യത്തിലാണ് യൂറോപ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പും മാറ്റി വെക്കാൻ തീരുമാനമായത് എന്ന് സംഘാടകർ അറിയിച്ചു.

ഫ്രഞ്ച് അത്‌ലറ്റിക് ഫെഡറേഷൻ ആഥിത്യമരുളേണ്ടിയിരുന്ന ഈ ചാമ്പ്യൻഷിപ്പ് നിലവിലെ സാഹചര്യത്തിൽ നിർഭാഗ്യവശാൽ നമുക്ക് നടത്താൻ ആവില്ല എന്നും മറ്റു വലിയ മീറ്റുകൾ മാറ്റിവെക്കപ്പെട്ട സാഹചര്യത്തിൽ നമുക്കും അതുതന്നെ ചെയ്യാനുള്ളൂ എന്നും, വരുന്ന സമ്മർ അവസാനം വരെയെങ്കിലും നമ്മൾ ഇത് മാറ്റി വെക്കണം എന്നും യൂറോപ്യൻ അത്‌ലറ്റിക് ഫെഡറേഷൻ പ്രസിഡണ്ടായ ഡൊബ്രോമിർ കരാമ റിനോ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here