കോവിഡ്​ 19 വൈറസ്​ ലോകത്ത്​ അതിവേഗം പടരുന്നതിനിടെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മൈക്രോസോഫ്​റ്റ്​ സ്ഥാപകൻ ബിൽഗേറ്റ്​സ്​. ലോകത്ത്​ ഓരോ 20 വർഷത്തിലും കോവിഡിന്​​ സമാനമായ പകർച്ചവ്യാധിയുണ്ടാകുമെന്നാണ്​ ​ബിൽഗേറ്റ്​സി​ന്റെ മുന്നറിയിപ്പ്​. കോവിഡ്​ 19 വ്യാപനമുണ്ടയപ്പോൾ ലോകം അതിനെ നേരിടാൻ സജ്ജമായിരുന്നില്ല. എന്നാൽ, ഇപ്പോൾ കോവിഡ്​ ബാധയിൽ നിന്ന്​ മുക്​തമായവർക്ക്​ ഭാവിയിൽ ഇതുപോലൊരു പകർച്ചവ്യാധിയുണ്ടായാൽ അതിനെ നേരിടാൻ സാധിക്കുമെന്നും ബിൽഗേറ്റ്​സ്​ പറഞ്ഞു.

രോഗം കണ്ടെത്തുന്നതിന്​ കൂടുതൽ ആധുനികമായ സൗകര്യങ്ങൾ വേണം. കൂടുതൽ ആൻറിവൈറൽ ലൈബ്രറികളും പകർച്ചവ്യാധിക്കെതിരായ മരുന്നുകളും വേണം. നേരത്തെ തന്നെ രോഗബാധ സംബന്ധിച്ച്​ മുന്നറിയിപ്പ്​ ലഭിക്കണം. ഇതിനായി മെഡിക്കൽ ​ഗവേഷണരംഗത്ത്​ കൂടുതൽ പണം ചെലവഴിക്കണമെന്നും അദ്ദേഹം ആവശ്യ​പ്പെട്ടു. 

LEAVE A REPLY

Please enter your comment!
Please enter your name here