ആകെ രോഗികള്‍ 7,​447,​ മരണം 239

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു ദിവസത്തെ കൊവിഡ് -19 രോഗബാധിതരുടെ എണ്ണം ആദ്യമായി ആയിരം കടന്നു. ഇന്നലെ മാത്രം 1,035 പുതിയ രോഗികള്‍. ഒരു ദിവസത്തെ ഏറ്റവും കൂടുതല്‍ മരണവും ഇന്നലെ കുറിച്ചു – 40. ഇതോടെ രാജ്യത്തെ ആകെ രോഗികള്‍ 7,447 ആയി. മരണം 239 ആയി. രാജ്യത്താകെ 643 പേര്‍ക്ക് രോഗം ഭേദമായെന്നതാണ്‌ആശ്വാസ വാര്‍ത്ത.സ്ഥിതി നിയന്ത്രണവിധേയമാണെന്നും 586 കൊവിഡ് ആശുപത്രികളും ഒരു ലക്ഷം ഐസൊലേഷന്‍ ബെഡുകളും 11,500 ഐ.സി.യുകളും സജ്ജമാണെന്നും ആരോഗ്യമന്ത്രാലായ വക്താവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊവിഡ് – 19 ചികിത്സയ്ക്ക് ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് അഞ്ചുകോടിയോളം ഗുളികകള്‍ സ്റ്റോക്കുണ്ട്.

ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം ഉയരുന്നത് കണക്കിലെടുത്ത് സമൂഹ വ്യാപനം മറികടക്കാന്‍ ശക്തമായ നടപടികളിലേക്ക് സംസ്ഥാനങ്ങള്‍ കടക്കണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

 തമിഴ്‌നാട്
മൂന്ന് ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ 77 പേര്‍ക്ക് കൂടി കൊവിഡ്. ആകെ രോഗികള്‍ 911 ആയി. ഇന്നലെ എട്ട് മരണം.
എട്ട് ഡോക്ടര്‍മാര്‍ കൂടി ചികിത്സയിലാണ്. കൂടുതല്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകളും ആയിരം കോടി രൂപയും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.വില്ലുപുരത്തെ ആശുപത്രിയില്‍ നിന്ന് അബദ്ധത്തില്‍ ഡിസ്ചാര്‍ജ് ചെയ്യുകയും തുടര്‍ന്ന് കാണാതാവുകയും ചെയ്ത രോഗിക്കെതിരെ കേസെടുത്തു.

മദ്ധ്യപ്രദേശ്
ഇന്‍ഡോറില്‍ ആയുര്‍വേദ ഡോക്ടര്‍ ( 65 )മരിച്ചു. സംസ്ഥാനത്തെ ആകെ മരണ സംഖ്യ 36.

ഡല്‍ഹി
ഇന്നലെ ഒരാള്‍ കൂടി മരിച്ചതോടെ മരണം 14 ആയി. ചാന്ദ്നി മഹലില്‍ 13 പള്ളികളിലെ അന്തേവാസികളായ 102 പേരില്‍ 52 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ നിസാമുദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. 21 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഡല്‍ഹി സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പൂട്ടി. ആകെ രോഗികള്‍ 903.

 രാജസ്ഥാന്‍
ഇന്നലെ പുതിയ 90 രോഗികള്‍. ആകെ രോഗികള്‍ – 553.എട്ടുപേര്‍ കൂടി മരിച്ചു.

 ഗുജറാത്ത്
54 പുതിയ രോഗികള്‍. ആകെ- 432.വീടുകളിലേക്ക്​ പോകണമെന്ന്​​ ആവശ്യപ്പെട്ട് സൂററ്റില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

 ജമ്മു കാശ്‌മീര്‍
17 പുതിയ രോഗികള്‍. ആകെ – 224

 ആന്ധ്രപ്രദേശ്
ആകെ രോഗികള്‍ 406. ഇന്നലെ മരണം 6.

 കര്‍ണാടക
ഏഴ് പുതിയ രോഗികള്‍. ആകെ – 214. അഞ്ച് രോഗികളുള്ള ബംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ രണ്ട് വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചു. കൊവിഡ് പരത്തുന്നുവെന്ന് പ്രചരിപ്പിച്ച്‌ കര്‍ണാടകയിലെ അങ്കണഹള്ളി പഞ്ചായത്തില്‍ ഒരു സമുദായത്തിന് പ്രവേശനം നിഷേധിച്ചു. ഗ്രാമത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് ആയിരം രൂപ പിഴ ഈടാക്കാനും പഞ്ചായത്ത് തീരുമാനിച്ചു. ഇത്തരത്തില്‍ വിളംബരം പുറത്തിറക്കിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here