വി​ജ്ഞാ​ന​ത്തി​ന്‍റെ​യും വി​നോ​ദ​ത്തി​ന്‍റെ​യും ലോ​കോ​ത്ത​ര പ്ര​ദ​ർ​ശ​ന​ങ്ങ​ളു​മാ​യി ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​ർ ഈ ​മാ​സം സ​ജീ​വ​മാ​കും. എ​ക്സി​ബി​ഷ​ൻ സീ​സ​ൺ എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന വ​രു​ന്ന നാ​ലു മാ​സ​ങ്ങ​ളി​ൽ 11 മേ​ള​ക​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന്​ എ​ക്സ്​​പോ സെ​ന്‍റ​ർ വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു. ആ​ഗ​സ്റ്റ്​ 26 മു​ത​ൽ അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി ഒ​ന്നു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ്​ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ. ഇ​വ​യി​ൽ ബി​സി​ന​സ്, വാ​ണി​ജ്യം, സാം​സ്കാ​രി​കം, വി​ദ്യാ​ഭ്യാ​സം എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​യ വി​ഭാ​ഗ​ങ്ങ​ളി​ലെ മേ​ള​ക​ൾ ഉ​ൾ​പ്പെ​ടും.

ആ​ഗ​സ്റ്റ്​ 26ന്​ ​ആ​രം​ഭി​ക്കു​ന്ന ‘ബാ​ക്​ ടു ​സ്കൂ​ൾ എ​ക്​​സി​ബി​ഷ’​നാ​ണ്​ ആ​ദ്യ മേ​ള. സെ​പ്റ്റം​ബ​ർ മൂ​ന്നു​ വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന്​ ശേ​ഷം സെ​പ്​​റ്റം​ബ​റി​ൽ​ത​ന്നെ അ​ന്താ​രാ​ഷ്ട്ര ഗ​വ​ൺ​മെ​ന്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഫോ​റം ന​ട​ക്കും. ഒ​ക്​​ടോ​ബ​റി​ൽ വാ​ച്ച്​ ആ​ൻ​ഡ്​ ജ്വ​ല്ല​റി മി​ഡി​ൽ ഈ​സ്റ്റ്​ ഷോ, ​ഗ​ൾ​ഫ്​ കോ​ട്ടി​ങ്​ ഷോ, ​നാ​ഷ​ന​ൽ ക​രി​യ​ർ എ​ക്സി​ബി​ഷ​ൻ, അ​ന്താ​രാ​ഷ്​​ട്ര എ​ജു​ക്കേ​ഷ​ൻ ഷോ ​എ​ന്നി​വ അ​ര​ങ്ങേ​റും. ഒ​ക്​​ടോ​ബ​ർ 19 മു​ത​ൽ 22 വ​രെ ന​ട​ക്കു​ന്ന ലോ​കോ​ത്ത​ര വി​ദ്യാ​ഭ്യാ​സ മേ​ള​യാ​യ ‘അ​ന്താ​രാ​ഷ്ട്ര എ​ജു​ക്കേ​ഷ​ൻ ഷോ’​യി​ൽ ഇ​ന്ത്യ​ൻ പ​വ​ലി​യ​ൻ ഒ​രു​ക്കു​ന്ന​ത്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ എ​ജു ക​ഫേ​യാ​ണ്. ഇ​തു​ സം​ബ​ന്ധി​ച്ച ക​രാ​റി​ൽ എ​ക്സ്​​പോ സെ​ന്‍റ​റും ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​വും ക​ഴി​ഞ്ഞ മാ​സം ഒ​പ്പു​വെ​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here