യു.എ.ഇയില്‍ താപനില ഉയരുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ചൂട് കനത്തെങ്കിലും ചിലയിടങ്ങളില്‍ കഴിഞ്ഞദിവസം മഴ പെയ്തു. ചൂടിന് താത്‌കാലിക ശമനമെന്നോണം ക്ലൗഡ് സീഡിങ് നടത്തിയാണ് മഴ പെയ്യിച്ചതെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുണ്ട്. ഷാര്‍ജ വാദി അല്‍ ഹീലോ, ഫുജൈറ എന്നിവിടങ്ങളിലാണ് മഴ കാര്യമായി ലഭിച്ചത്. പിറകെ ആലിപ്പഴവര്‍ഷവുമുണ്ടായി. വാദികളും വെള്ളക്കെട്ടുകളും നിറഞ്ഞുകവിഞ്ഞു. ഇവിടങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

Expect more heat in UAE in the coming days

അതേസമയം, അബുദാബി അല്‍ ഷവാമെഖില്‍ താപനില 50 ഡിഗ്രിക്ക് അടുത്തെത്തിയിരുന്നു. കൂടാതെ രാജ്യത്തെ അന്തരീക്ഷ ഈര്‍പ്പവും കൂടുതലാണ്. പൊടികാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 49 ഡിഗ്രി സെല്‍ഷ്യസാണ് യു.എ.ഇ.യില്‍ മൊത്തത്തില്‍ അനുഭവപ്പെടുന്ന പരമാവധി അന്തരീക്ഷ ഊഷ്മാവ്. പകല്‍സമയങ്ങളിലെ ചൂട് അസഹനീയമാണെങ്കിലും വൈകീട്ടാണ് അന്തരീക്ഷ ഈര്‍പ്പം കൂടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here